ലൈഫ് മിഷന്‍ തൃശൂര്‍ ജില്ല കോഡിനേറ്റർ ലിൻസ് ഡേവിഡിനെ സി.ബി.ഐ ചോദ്യം ചെയ്തു.

കൊച്ചി: ലൈഫ് മിഷന്‍ തൃശൂര്‍ ജില്ല കോഡിനേറ്റർ ലിൻസ് ഡേവിഡിനെ സി.ബി.ഐ ചോദ്യം ചെയ്തു. 29-9-2020 ന് കൊച്ചി സി.ബി.ഐ ഓഫിസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.

ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് യൂനിടാക് എം.ഡി സന്തോഷ് ഈപ്പന്‍, ഭാര്യ സീമ സന്തോഷ് എന്നിവരെ കഴിഞ്ഞദിവസം സി.ബി.ഐ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

ആദ്യം വിജിലൻസും പരിശോധന നടത്തിയിരുന്നു. വടക്കാഞ്ചേരി നഗരസഭ ആസ്ഥാനത്ത് സി.ബി.ഐ പരിശോധന നടത്തി ചില രേഖകള്‍ ശേഖരിച്ചിരുന്നു. വിജിലൻസ് പരിശോധനയ്ക്ക് ശേഷമാണ് സി ബി ഐ യും പരിശോധന നടത്തിയത്.

സി.ബി.ഐ, വിജിലന്‍സ് അന്വേഷണങ്ങളുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ വടക്കാഞ്ചേരി ചരല്‍പ്പറമ്പില്‍ ലൈഫ് മിഷൻ്റെ 140 ഫ്ളാറ്റുകളുടെ സമുച്ചയത്തിൻ്റെ നിര്‍മാണം നിലച്ചിരിക്കുകയാണ്.നിർമാണം നിർത്തിയതായി യൂണി ടാകും അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →