വിഷരഹിത അടുക്കള- വെബ്ബിനാര്‍ സംഘടിപ്പിച്ചു

കുന്ദമംഗലം: നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളിലെ  മായത്തെക്കുറിച്ചും അവ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ വെബ്ബിനാര്‍ സംഘടിപ്പിച്ചു. ഏതെല്ലാം ഭക്ഷ്യവസ്തുക്കളില്‍ എന്തെല്ലാം തരത്തിലുള്ള മായം ചേര്‍ക്കുന്നുവെന്നും ഈ സാഹചര്യത്തില്‍ പാചകം ഏതുവിതം സുരക്ഷിതവും ആരോഗ്യകരവുമാക്കാം എന്നതിനെക്കുറിച്ചും ഡോ. സി.പി.മുഹമ്മദ് കുട്ടി ക്ലാസ് എടുത്തു. പോഷകമാസാചരണത്തോടനുബന്ധിച്ച് കുന്ദമംഗലം ഐസിഡിഎസുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

കോവിഡ് പോലുള്ള അസുഖങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സ്വാഭാവികമായ ആരോഗ്യവും രോഗപ്രതിരോധശേഷിയും എങ്ങനെ വളര്‍ത്തിയെടുക്കാമെന്നും ജീവിത ശൈലീ രോഗങ്ങളില്‍ നിന്ന് എങ്ങനെ രക്ഷനേടാം എന്നതിനെക്കുറിച്ചും വെബ്ബിനാര്‍ വിശദീകരിച്ചു. വയനാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ശ്രീ പ്രജിത്ത് കുമാര്‍, ശ്രീ. സി. ഉദയകുമാര്‍ ഐസിഡിഎസ് സൂപര്‍വൈസര്‍ ശ്രീമതി ശ്രീജ തുടങ്ങിയവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →