ന്യൂഡൽഹി:2020,21 സാമ്പത്തിക വർഷത്തിൽ കൈവരിക്കേണ്ട വിവിധ ലക്ഷ്യങ്ങൾ വിശദമാക്കി പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡും (പിഎഫ്സി) കേന്ദ്ര ഊർജ മന്ത്രാലയവും പ്രവർത്തനശേഷിയുടെ അടിസ്ഥാനത്തിലുള്ള ധാരണാപത്രം .
ഒപ്പുവച്ചു ഊർജമന്ത്രാലയം, പിഎഫ്‌സി എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഊർജ സെക്രട്ടറി ശ്രീ സഞ്ജിവ് നന്ദൻ സഹായിയും പിഎഫ്‌സി സിഎംഡി ശ്രീ ആർ എസ് ധില്ലനുമാണ് ധാരണാപത്രം ഒപ്പിട്ടത്.
പിഎഫ്‌സി പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ ശേഷികൾ പരിഗണിച്ച് 36,000 കോടി രൂപയാണ് കേന്ദ്രഗവൺമെന്റ് വരുമാനം പ്രതീക്ഷിക്കുന്നത്.

