മാരക സ്വഭാവമുള്ള 21 കണ്ടെയ്നർ മാലിന്യങ്ങൾ ശ്രീലങ്ക ഇംഗ്ലണ്ടിലേക്ക് തിരിച്ചയച്ചു.

കൊളംബോ: ഇംഗ്ലണ്ടിൽ നിന്നുമെത്തിയ 21 കണ്ടെയ്നർ മാലിന്യങ്ങൾ ശ്രീലങ്ക തിരിച്ചയച്ചു. ആശുപത്രി മാലിന്യങ്ങളടക്കമുള്ളവയാണ് തിരിച്ചയച്ചത്. ഉപയോഗിച്ച കിടക്കകൾ , പരമതാനികൾ, തുടങ്ങയവയെന്ന വ്യാജേന എത്തിയതിൽ ആശുപത്രി മാലിന്യങ്ങളടക്കമുള്ളവ ഉൾപ്പെട്ട സാഹചര്യത്തിലാണ് ശ്രീലങ്ക ശനിയാഴ്ച (26/09/2020) ഇവ തിരിച്ചയച്ചത്. 2017 സെപ്റ്റമ്പറിനും 2018 മാർച്ചിനും ഇടയിലാണ് മാലിന്യങ്ങൾ കപ്പലുകളിൽ കൊളംബോയിലെ പ്രധാന തുറമുഖത്ത് എത്തിയത്.

മാരകമാലിന്യങ്ങൾ കടത്തുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്ന് കസ്റ്റംസ് വക്താവ് സുനിൽ ജയരത്ന പറഞ്ഞു. ഇംഗ്ലണ്ടിൽ നിന്നും തന്നെ വന്നിട്ടുള്ള 242 കണ്ടെയ്നർ മാലിന്യങ്ങൾ ശ്രീലങ്കൻ തുറമുഖത്ത് ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതും തിരിച്ചയക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും മാരകമായ മാലിന്യങ്ങൾ ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് എത്തുന്നത് ഗുരുതരമായ പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്ക പരിസ്ഥിതി സംഘടനകൾ നേരത്തേ ഉന്നയിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം