അമിതഭാരം, ഉദ്യോഗസ്ഥരുടെ കുറവ്: സിബിഐ കേസുകള്‍ കെട്ടികിടക്കുന്നു

ന്യൂഡല്‍ഹി: അമിതഭാരം, വിവരങ്ങള്‍ തേടി വിവിധ രാജ്യങ്ങളിലേക്ക് അയച്ച കത്തുകള്‍ക്ക് മറുപടി ലഭിക്കുന്നതിലെ കാലതാമസം തുടങ്ങി നിരവധി കാരണങ്ങളാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) കേസുകള്‍ കെട്ടികിടക്കുന്നതായി കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍. സര്‍ക്കാര്‍ വകുപ്പുകള്‍ ഏജന്‍സിക്ക് സമയത്ത് പ്രസക്തമായ രേഖകളും അനുമതിയും നല്‍കുന്നില്ല. ലബോറട്ടറികളില്‍ നിന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിലെ കാലതാമസമാണ് മറ്റൊരു കാരണം.

ഉദ്യോഗസ്ഥരുടെ കുറവ്, സാമ്പത്തിക കുറ്റകൃത്യങ്ങളിലെ വലിയ രേഖകള്‍ പരിശോധിക്കാന്‍ എടുക്കുന്ന സമയം, ബാങ്ക് തട്ടിപ്പ് കേസുകള്‍, വിദൂര സ്ഥലങ്ങളില്‍ താമസിക്കുന്ന സാക്ഷികളെ കണ്ടെത്തുന്നതിനും പരിശോധിക്കുന്നതിനും ഉദ്യോഗസ്ഥര്‍ ചെലവഴിക്കുന്ന സമയം എന്നിവയാണ് കേസുകളുടെ കെട്ടികിടക്കലിന് കാരണമായി ചൂണ്ടികാട്ടുന്നത്. 2019 ഡിസംബര്‍ വരെയുള്ള കണക്ക് അനുസരിച്ച പ്രതിവര്‍ഷം 700ല്‍ അധികം കേസുകള്‍ ഇത്തരത്തില്‍ കെട്ടികിടക്കുന്നുണ്ട്. ഇതില്‍ 678 എണ്ണം അഴിമതി നിരോധന (പിസി) നിയമവുമായി ബന്ധപ്പെട്ടതാണെന്നും കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →