മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിനിടെ ബോളിവുഡ് നടി ദീപിക പദുക്കോൺ പല തവണ പൊട്ടിക്കരഞ്ഞതായി റിപ്പോർട്ട് .
മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോയുടെ ഓഫീസിൽ വച്ചായിരുന്നു നടിയെ ചോദ്യം ചെയ്തത്. മയക്കുമരുന്ന് ആവശ്യപ്പെട്ട് വാട്സ് ആപ്പിൽ ചാറ്റു ചെയ്തതായി നടി സമ്മതിച്ചതായാണ് സൂചന. ഈ ചാറ്റുകൾ പൊലീസ് വീണ്ടെടുത്തിരുന്നു.
ദീപിക പദുക്കോൺ, സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ് എന്നിവരുടെ മൊബൈൽ ഫോണുകൾ അന്വേഷണ ഏജൻസി നേരത്തേ പിടിച്ചെടുത്തിരുന്നു.
ശനിയാഴ്ച (26/09/2020) ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നീ മൂന്ന് താരങ്ങളെ എൻസിബി ചോദ്യം ചെയ്തിരുന്നു. ആറുമണിക്കൂറിലധികം ചോദ്യം ചെയ്യൽ നീണ്ടുനിന്നതായാണ് റിപ്പോർട്.

