റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂർ ലൈഫ് മിഷൻ;വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ പരിശോധന നടത്തി.

September 28, 2020 - 4:01 pm

തൃശൂർ: ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ പരിശോധന നടത്തി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകൾ കസ്റ്റഡിയിൽ എടുത്തു.

സിബിഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

രണ്ട് മണിക്കൂറോളം നീണ്ട പരിശോധനയിൽ ലൈഫ്മിഷന് നഗരസഭ നൽകിയ പെർമിറ്റ്, യൂണി ടാക്കിനായി കെഎസ്ഇബിയിൽ രണ്ട് ലക്ഷം രൂപ നഗരസഭയടച്ച രേഖകൾ എന്നിവ പിടിച്ചെടുത്തു. നഗരസഭാ അധികൃതരിൽ നിന്നും നിർണായക വിവരങ്ങൾ ശേഖരിച്ചു.രണ്ട് ദിവസം മുമ്പ് വിജിലൻസും ഇത്തരത്തിൽ പരിശോധന നടത്തിയിരുന്നു.

ഫ്‌ളാറ്റ് പണി നിർത്തിവയ്ക്കുന്നതായി യൂണിടാക് ലൈഫ് മിഷന് കത്ത് നൽകി. കഴിഞ്ഞ ബുധനാഴ്ച (23-09-2020)മുതലാണ് നിർമാണം നിർത്തിവെച്ചത്. 350 തൊഴിലാളികളാണ് പണിക്കുണ്ടായിരുന്നത്. തൊഴിലാളികളും ഇക്കാര്യം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *