അമി കോണി ബാറിനെ സുപ്രീം കോടതി ജഡ്ജിയായി ട്രംപ് പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍ ഡിസി: അമി കോണി ബാരിനെ സുപ്രീംകോടതി ജഡ്ജിയായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തമായി പ്രതിഷേധങ്ങളെ അവഗണിച്ചാണ് പ്രഖ്യാപനം. ഇതോടെ ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്തിനു വിരാമമായി. ഡൊണാള്‍ഡ് ട്രംപ് സുപ്രീംകോടതി ജഡ്ജിയെ പ്രഖ്യാപിച്ചു. ട്രംപ് സുപ്രീംകോടതിയിലേക്കു നാമനിര്‍ദേശം ചെയ്യുന്ന മൂന്നാമത്തെ ജഡ്ജിയാണ് അമി കോണി ബാർ .അമിയുടെ നോമിനേഷന്‍ അംഗീകരിച്ചാല്‍ കത്തോലിക്കാ വിശ്വാസികളുടെ പിന്തുണ ട്രമ്പിനു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാറ്റിനോ വിഭാഗത്തിന്റെ പിന്തുണ ഇതിനകം തന്നെ ഉറപ്പാക്കിയിട്ടുമുള്ള ട്രംപ് ഇതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പിടിമുറുക്കിയിരിക്കയാണ്.

യു.എസ് സുപ്രീംകോടതി ജഡ്ജിയായിരുന്ന റൂത്ത് ഗിന്‍സ്‌ബെര്‍ഗ് അന്തരിച്ചതിനെത്തുടര്‍ന്നാണ് ഒഴിവുവന്ന സ്ഥാനത്തേക്ക് ഷിക്കാഗോ യുണൈറ്റഡ് സ്റ്റേറ്റ്സ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ സെവന്‍ത്ത് കോര്‍ട്ട് ജഡ്ജി, അമി കോണി ബാരറ്റിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തത്.
2020 സെപ്റ്റംബര്‍ 26 ശനിയാഴ്ച പെന്‍സില്‍വാനിയയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിലാണ് നിർദ്ദേശം ഉണ്ടായത്.
2018 ല്‍ ജസ്റ്റിസ് ബ്രെട്ട് കവനോ ഉള്‍പ്പെട്ട ഷോര്‍ട്ട് ലിസ്റ്റില്‍ അമി സ്ഥാനം പിടിച്ചിരുന്നു .റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സെനറ്റില്‍ ഭൂരിപക്ഷമുള്ളതിനാല്‍ അത്ഭുതമെന്നും സംഭവിച്ചില്ലെങ്കില്‍ അമി സുപ്രീംകോടതി ജഡ്ജിയാകും.

സെനറ്റ് ജുഡീഷറി കമ്മിറ്റിയുടെ മുമ്പില്‍ ചോദ്യം ചെയ്യപ്പെട്ടതിനുശേഷം അവിടെനിന്നും ഭൂരിപക്ഷ അംഗങ്ങളുടെ അംഗീകാരം ലഭിച്ചാല്‍ വീണ്ടും സെനറ്റിലെ വോട്ടെടുപ്പില്‍ വിജയിക്കണം . എന്നാല്‍ മാത്രമേ നാമനിര്‍ദേശം അംഗീകരിക്കപ്പെടുകയുള്ളൂ.
അടിയുറച്ച കത്തോലിക്കാവിശ്വാസിയായ അമി സുപ്രീംകോടതിലെത്തുന്നത് ട്രംപിന്റെ ഗര്‍ഭച്ഛിദ്ര നിരോധന നീക്കങ്ങള്‍ക്കു സഹായകമാകുമെന്നാണ് കരുതുന്നത്.

അമിയുടെ നിയമനം യാഥാര്‍ഥ്യമായാല്‍ സുപ്രീംകോടതിയില്‍ യാഥാസ്ഥിതിക വിഭാഗത്തിനായിരിക്കും ഭൂരിപക്ഷം. ഒമ്പതു ജഡ്ജിമാരില്‍ ആറു യാഥാസ്ഥിതികരും മൂന്നു ലിബറലുകളും എന്ന നിലയിലാകും. ജഡ്ജിമാരുടെ നിയമം ആജീവനാന്തപദവി ആയതിനാല്‍ സുപ്രധാന നയങ്ങളില്‍ ദീര്‍ഘകാലം ഒരു വിഭാഗത്തിനു മേല്‍ക്കൈ ലഭിക്കുന്ന സ്ഥിതിയുണ്ടാകും.

വിവാദങ്ങള്‍ക്കൊന്നും വിധേയമാകാത്ത, ക്ളീന്‍ ഇമേജുള്ള അമിയുടെ നിയമനത്തെ പരസ്യമായി എതിര്‍ക്കുവാനാകാത്ത അവസ്ഥയിലാണു ഡെമോക്രാറ്റിക് പാര്‍ട്ടി.

1972 ജനുവരി 28-ന് ന്യൂഓര്‍ലിന്‍സില്‍ (ലൂസിയാന) ജനിച്ച അമി ദത്തെടുത്ത രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു മക്കളുടെ മാതാവാണ്. ജെസി ബാരേറ്റാണ് ഭര്‍ത്താവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →