കൊവിഡ് പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സഭ എവിടെയായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുഎന്‍: കൊവിഡ് പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സഭ എവിടെയായിരുന്നു എന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎന്നില്‍ കാലോചിതമായി മാറ്റം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. കോവിഡ് -19നെതിരായ പോരാട്ടത്തില്‍ ഐക്യരാഷ്ട്രസഭയുടെ പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി ചോദ്യം ചെയ്തു. ”കഴിഞ്ഞ 8 – 9 മാസമായി ലോകം മുഴുവന്‍ കൊറോണ വൈറസിന്റെ പകര്‍ച്ചവ്യാധിയുമായി പോരാടുകയാണ്. പകര്‍ച്ചവ്യാധിക്കെതിരായ ഈ സംയുക്ത പോരാട്ടത്തില്‍ ഐക്യരാഷ്ട്രസഭ എവിടെയാണ്? അതിന്റെ ഫലപ്രാപ്തി എവിടെയാണ്? മോദി ചോദിച്ചു.

ലോകത്ത് നിലവില്‍ ഉരുത്തിരിഞ്ഞുവരുന്ന പ്രശ്നങ്ങള്‍ പരിഹാരം കാണാന്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ ഐക്യരാഷ്ട്ര സഭയ്ക്ക് ആകില്ല. 130 കോടി ജനങ്ങളുടെ പ്രതിനിധിയായാണ് താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം സംബന്ധിച്ച വിഷയവും മോദി ഉയര്‍ത്തിക്കാട്ടി. ഇന്ത്യയെ എത്രകാലം ഐക്യരാഷ്ട്രസഭയുടെ തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ നിന്ന് മാറ്റി നിര്‍ത്തും. ലോകത്തെ സ്വാധീനിക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്ന ഇന്ത്യയ്ക്ക് യുഎന്‍ സമിതിയില്‍ അംഗത്വം ലഭിക്കാന്‍ എത്ര കാലം കാത്തിരിക്കണമെന്നും പ്രാധനമന്ത്രി ചോദിച്ചു. മൂന്നാം ലോകമഹയുദ്ധം ഉണ്ടായില്ലെങ്കിലും പല യുദ്ധങ്ങളും നടന്നു. ഭീകരര്‍ ചോരപ്പുഴ ഒഴുക്കിയെന്നും മോദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →