ടീമിന് എന്തോ പറ്റിയിട്ടുണ്ട്, ധോണി തന്നെ ആശങ്കയിൽ

ദുബൈ: സീസണില്‍ മൂന്നു മല്‍സരങ്ങള്‍ പൂര്‍ത്തിയായെങ്കിലും ടീമിന്റെ കാര്യത്തില്‍ കൃത്യമായൊരു ചിത്രം ഇനിയും തെളിയുന്നില്ലെന്ന് ധോണി. ടീമിനെ സംബന്ധിച്ച്‌ മൂന്നാം മത്സരവും മോശമായിരുന്നു. വിക്കറ്റുകൾക്ക് വേഗം കുറവായിരുന്നു. ബാറ്റിങിലെ വേഗമില്ലായ്മ ഞങ്ങള്‍ക്കു ശരിക്കും തിരിച്ചടിയായി. തുടക്കം വേഗം കുറഞ്ഞതായതിനാല്‍ തന്നെ റണ്‍റേറ്റ് കുതിച്ചുയര്‍ന്നു കൊണ്ടിരുന്നു. അതു ടീമിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

കൂടുതല്‍ വ്യക്തമായ ഒരു ചിത്രവുമായി ഇനിയുള്ള മല്‍സരങ്ങള്‍ക്കെത്തണം. അടുത്ത കളിയില്‍ റായുഡു മടങ്ങിയെത്തിയാല്‍ ടീം ബാലന്‍സ് ശരിയായേക്കും. അത് പരീക്ഷണം നടത്താനും അധികമൊരു ബൗളറെ കളിപ്പിക്കാനും സഹായിച്ചേക്കും.

സ്പിന്നര്‍മാര്‍ ഇനിയും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിട്ടില്ല. അവര്‍ നന്നായി ബൗള്‍ ചെയ്യുന്നുണ്ടെങ്കിലും തുടര്‍ച്ചയായി ബൗണ്ടറികള്‍ വഴങ്ങിക്കൊണ്ടിരിക്കുന്നു. ചില ക്യാച്ചുകളും കളിയില്‍ താരങ്ങള്‍ പാഴാക്കി. ഇതേക്കുറിച്ച്‌ അവരോടു ചോദിക്കുമെന്നും ധോണി വിശദമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →