പാറ്റ്ന: കോവിഡിൻ്റെ സാഹചര്യത്തിൽ ബീഹാറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ സമയം പു:നക്രമീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. രാവിലെ 7 മണി മുതൽ വൈകിട്ട് 5 വരെ എന്നതിനു പകരം രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാകും വോട്ടിംഗ് . നെക്സൽ ബാധിത മേഖലകളിൽ ഈ അധിക സമയം ഉണ്ടായിരിക്കില്ല. കോറൻറയിനിൽ ഉള്ളവർക്കായി പ്രത്യേക നിർദേശങ്ങളും കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്.
ആളുകൾ തമ്മിലുള്ള സമ്പർക്കം പരമാവധി കുറയ്ക്കാനാണ് തെരഞ്ഞെടുപ്പു കമ്മിഷൻ ഉദ്ദേശിക്കുന്നത്. 243 നിയോജക മണ്ഡലങ്ങളാണ് ബീഹാറിൽ ആകെയുള്ളത്. ഒക്ടോബർ 28 മുതൽ നവംബർ 7 വരെ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.

