സൂറത്തിലെ 17കാരി യുഎന്നിന്റെ പരിസ്ഥിതി പദ്ധതിയുടെ പ്രാദേശിക അംബാസിഡര്‍

സൂറത്ത്: യുഎന്നിന്റെ പരിസ്ഥിതി പദ്ധതിയുടെ പ്രാദേശിക അംബാസിഡറായി ഗുജറാത്ത് സൂറത്തിലെ 17കാരി. സൂറത്തില്‍ നിന്നുള്ള ഖുഷി ചിന്താലിയയ്ക്കാണ് യുഎന്നിന്റെ ടുന്‍സാ എകോ ജനറേഷന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചിരിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ഖുഷിയ്ക്കുള്ള താല്‍പര്യവും അതിനായുള്ള ശ്രമങ്ങളും വിലയിരുത്തിയാണ് പദവി നേടി കൊടുത്തത്.ഇതോടെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കാനും ഈ വിഷയത്തില്‍ ഇന്ത്യയുടെ സംഭാവന ചര്‍ച്ച ചെയ്യാനും ഖുഷിക്ക് അവസരം ലഭിക്കും. ലോകമെമ്പാടുമുള്ള മറ്റ് അംബാസിഡര്‍മാരുമായി ചര്‍ച്ച നടത്താനും ഖുഷിക്ക് അവസരമുണ്ടാവും.

ഞാനും കുടുംബവും നഗരത്തിലെ വീട്ടിലേക്കു മാറിയ സമയത്ത് ചുറ്റും നിറയെ പച്ചപ്പുണ്ടായിരുന്നു. പക്ഷേ ഞാന്‍ വലുതായപ്പോഴേക്കും ആ പച്ചപ്പെല്ലാം കോണ്‍ക്രീറ്റ് കാടുകളായി മാറുന്ന കാഴ്ച്ചയാണ് കണ്ടത്. അതോടെ പ്രകൃതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും പ്രകൃതിയെ സംരക്ഷിക്കാന്‍ പരിശ്രമിക്കാനും തുടങ്ങിയെന്നാണ് ഖുഷി പ്രതികരിച്ചത്.ഖുഷിക്ക് ഇത്ര വലിയ ഉത്തരവാദിത്തം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും ബിനിത പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →