കണ്ണൂർ: മയ്യഴി പുഴയിൽ ബിരുദ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കരിയാട് കാഞ്ഞിരക്കടവിലാണ് ഏറാമല വരേപറമ്പിൽ രവീന്ദ്രന്റെ മകൾ അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്.
24-9 -2020 വ്യാഴാഴ്ച രാവിലെ മുതൽ വിദ്യാർത്ഥിനിയെ കാണാതായിരുന്നു. ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടയിലാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് മൃതദേഹം കരക്കെത്തിച്ചു. എടച്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വടകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി.