ജനീവ: സെപ്റ്റംബര്‍ 20ന് അവസാനിച്ച ആഴ്ചയില്‍ 19,98,897 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). മുന്‍ ആഴ്ചയെ അപേക്ഷിച്ച് 6 ശതമാനം വര്‍ധന. പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളാണിത്. അതേസമയം, കൊറോണ വൈറസില്‍ നിന്നുള്ള മരണവും ഇതേ കാലയളവില്‍ കുറഞ്ഞു.യൂറോപ്പിലും അമേരിക്കയിലും പുതിയ കേസുകള്‍ യഥാക്രമം 11 ഉം 10 ഉം ശതമാനാമായി വര്‍ദ്ധിച്ചു.ആഫ്രിക്കയില്‍ പുതിയ കേസുകളില്‍ 12 ശതമാനം കുറവുണ്ടായി.കഴിഞ്ഞയാഴ്ച ലോകത്താകമാനം 37,700 പുതിയ മരണങ്ങള്‍ രഖപ്പെടുത്തി. മുന്‍ ആഴ്ചയെ അപേക്ഷിച്ച് 10 ശതമാനം ഇടിവാണിത്. അമേരിക്കയില്‍ പുതിയ മരണങ്ങള്‍ ഈ ആഴ്ച മുമ്പത്തേതിനേക്കാള്‍ 22 ശതമാനം കുറവാണ്. ആഫ്രിക്കയില്‍ പുതിയ മരണങ്ങള്‍ 16 ശതമാനം കുറഞ്ഞു.
ലോകത്ത് ഇതുവരെ 31,764,453 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 974,582 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 23,371,766 ആയി ഉയര്‍ന്നു. അമേരിക്ക,ഇന്ത്യ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം പിന്നിട്ടു. 7,097,879 പേര്‍ക്കാണ് യു.എസില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 205,471 ആയി.4,346,110 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്.രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ രോഗമുക്തി നിരക്കില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ ഒരു ലക്ഷത്തിലധികം പേര്‍ (1,01,468) പേര്‍ രോഗമുക്തി നേടി. 45 ലക്ഷത്തോളം പേരാണ് ഇതുവരെ രോഗമുക്തരായത്. ഇതില്‍ 79 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഒഡീഷ, ഡല്‍ഹി, കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. ആകെ രോഗികളുടെ എണ്ണം 56 ലക്ഷം കടന്നു. കൊവിഡ് മരണം 90,000 ത്തിനടുത്തെത്തി.കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രസീല്‍ തന്നെയാണ് ഇപ്പോഴും മൂന്നാം സ്ഥാനത്ത്. രാജ്യത്ത് ഇതുവരെ 4,595,335 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.