നിലമ്പൂർ കാഞ്ഞിരപ്പുഴയിൽ കാട്ടാനക്കുട്ടിയുടെ ജഡം

നിലമ്പൂർ: നിലമ്പൂരിനടുത്ത് കാഞ്ഞിരപ്പുഴയിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി. ആഢ്യൻപാറ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിന് സമീപം പാറക്കെട്ടുകൾക്കിടയിലാണ് ജഡം കാണപ്പെട്ടത്.

ആനക്കുട്ടി മലവെള്ളപ്പാച്ചിലിൽ പെട്ടുപോയതാകാമെന്നാണ് പ്രാഥമിക നിഗമനം. നിലമ്പൂർ മേഖലയിൽ വനത്തിനകത്ത് ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്.

ഫയർഫോഴ്സിൻ്റെ സഹായത്തോടെയാണ് ആനക്കുട്ടിയുടെ ജഡം കരയ്ക്കെത്തിച്ചത്. പോസ്റ്റുമോർട്ടം നടത്തിയ ശേഷം സംസ്കരിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →