മലയാറ്റൂർ പാടമടയിൽ സ്ഫോടനം രണ്ട് തൊഴിലാളികൾ മരിച്ചു. അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ചെന്ന് പോലീസ്.

എറണാകുളം: മലയാറ്റൂർ ഇല്ലിത്തോടിൽ പാറമടയിലേയ്ക്കുള്ള വെടിമരുന്നുകൾ സൂക്ഷിച്ച വീട്ടിൽ നടന്ന സ്‌ഫോടനത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു.

മലയാറ്റൂർ വിജയ ക്വാറി വർക്ക്‌സ്
എന്ന പാറമടയ്ക്കടുത്തുള്ള കെട്ടിടത്തിൽ 20 – 09 -2020 ന് പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു സ്ഫോടനം. പാറമടക്ക് സമീപമുള്ള കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്

അപകടത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. തമിഴ്നാട് സേലം സ്വദേശിയായ പെരിയണ്ണന്‍ (40), ചാമരാജ് നഗര്‍ സ്വദേശി ഡി നാഗ എന്നിവരാണ് മരിച്ചത്.പന്ത്രണ്ട് ദിവസം മുമ്പാണ് ഇരുവരും പാറമടയില്‍ ജോലിക്കെത്തിയത്.

പാറമടയിലെ ജീവനക്കാരായിരുന്ന ഇരുവരും ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. ഇളവുകള്‍ പ്രഖ്യാപിച്ചതോടെ പാറമട ഉടമകള്‍ തൊഴിലാളികളെ തിരിച്ച്‌ വിളിച്ചു. തുടര്‍ന്ന് ജോലിക്കായി തിരിച്ചെത്തിയതായിരുന്നു നാഗയും പെരിയണ്ണനും. തുടര്‍ന്ന് വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു .

ഉടമകളെ വിളിപ്പിച്ച്‌ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തിലാണ് സ്ഫോടനം നടന്നതെന്ന് പൊലീസിന് വ്യക്തമായി. ഈ കെട്ടിടത്തില്‍ വെടിമരുന്ന് ശേഖരിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ല. ഉടമകള്‍ക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു, സ്ഫോടനമുണ്ടായ പാറമടയ്ക്ക് ലൈസന്‍സുണ്ടോ എന്ന് അന്വേഷിച്ച്‌ വരുകയാണെന്ന് എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക് അറിയിച്ചു.
സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →