വാഷിംഗ്ടൺ: ഡൊണാള്‍ഡ് ട്രംപിന് മാരക വിഷമടങ്ങിയ തപാൽ അയച്ച യുവതിയെ അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക്-കാനഡ അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
യു.എസ് പോസ്റ്റല്‍ സംവിധാനം കേന്ദ്രീകരിച്ച് കത്ത് എവിടെ നിന്നുവന്നുവെന്ന് അന്വേഷണ ഏജൻസികൾ അന്വേഷിച്ചു. കാനഡയില്‍ നിന്നാണ് പാക്കേജ് വന്നതെന്ന് സംശമുണ്ടായിരുന്നു. കനേഡിയന്‍ പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി യുവതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയുമാണ് കേസ് അന്വേഷിക്കുന്നത്.
19-9 -2020 നാണ് ട്രംപിന് മാരക വിഷമായ റിസിൻ അടങ്ങിയ തപാൽ ഉരുപ്പടി അയക്കാന്‍ ശ്രമം നടന്നത്. എന്നാല്‍ കത്ത് വൈറ്റ് ഹൗസിലേക്ക് എത്തുന്നതിന് മുന്‍പ് യു.എസ് അധികൃതര്‍ തടയുകയായിരുന്നു.
മാരക വിഷമായ റിസിന്‍ ഉള്ളില്‍ ച്ചെന്നാല്‍ 36 മുതല്‍ 72 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുമെന്ന് യു.എസ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു

