വീട്ടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച്‌ വീട്ടുടമസ്ഥന് പരിക്കേറ്റു

കണ്ണൂ‍ര്‍: മട്ടന്നൂര്‍ നടുവനാട്ടില്‍ വീട്ടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച്‌ വീട്ടുടമസ്ഥന് പരിക്കേറ്റു. രാജേഷ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. ഇയാൾ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് . 20-9 -2020 രാത്രിയാണ് അപകടമുണ്ടായത്.

സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചു. ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഇയാള്‍. സി.പി.എം. പ്രവർത്തകനാണ്. വീട്ടിനകത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പ്രദേശത്ത് മുമ്പും സ്ഫോടനം ഉണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →