കാസര്‍കോട് വിദ്യാഭ്യാസ മേഖലക്കായി ചെലവഴിക്കുന്ന തുക ഭാവിതലമുറയക്കുള്ള മുതല്‍കൂട്ട്: റവന്യൂ വകുപ്പ് മന്ത്രി

കാസര്‍കോട് : നാടിന്റെ ഭാവി നിര്‍ണയിക്കുന്നത് വിദ്യാഭ്യാസമായതിനാല്‍ വിദ്യാഭ്യാസ മേഖലക്കായി  ചെലവഴിക്കുന്ന തുക ഭാവി തലമുറയക്കുള്ള മുതല്‍കൂട്ടാണെന്ന് റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.പ്രാന്തര്‍കാവ് ഗവ യുപി സ്‌കൂളില്‍ വേണ്ടി  സംസ്ഥാന സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം അടിസ്ഥാന സൗകര്യവികസനം നിധിയില്‍ നിന്നും ഒരു കോടി രൂപ ചെലവിട്ടു നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെയും  ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ഈ അഞ്ചു വര്‍ഷത്തിനിടെ തന്റെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 കോടി രൂപ  കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനാണ് ചെലവാക്കിയിരിക്കുന്നത്. കൂടാതെ കിഫ്ബിലൂടെ 40 കോടിയുടെ പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ നടന്നുവരുന്നു. ഇതിലൂടെ തലമുറകള്‍ക്ക് പഠിക്കാനുള്ള സൗകര്യങ്ങളാണ് നാം ഒരുക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ അടിസ്ഥാനസൗകര്യങ്ങള്‍ തയ്യാറാകുമ്പോള്‍ അധ്യാപകരുടെയും രക്ഷാകര്‍ത്തൃ സമിതികളുടെയും ജനങ്ങളുടെയും കൂട്ടായ്മയില്‍ പൊതുവിദ്യാലയങ്ങള്‍ മാറ്റത്തിന്റെ പാതയിലാണ്. ഇതിന്റെ ഭാഗമാണ് അഞ്ചു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പുതുതായി പൊതു വിദ്യാലയങ്ങളിലേക്ക് വന്നതെന്ന് മന്ത്രി പറഞ്ഞു.

പനത്തടി  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ജി മോഹനന്‍ അധ്യക്ഷത വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി ചടങ്ങില്‍ തുണിസഞ്ചി വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം ആശാ സുരേഷ് തുണി സഞ്ചി ഏറ്റുവാങ്ങി. പരപ്പ ബ്ലോക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി  സുനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം നാരായണന്‍, ഇ പത്മാവതി, പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ  ഹേമാംബിക,സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എം സി മാധവന്‍, സി ആര്‍ രജനി ദേവി ,പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ലത അരവിന്ദന്‍,  കള്ളാര്‍ ഗ്രാമപഞ്ചായത്ത് അംഗം സെന്റിമോന്‍  മാത്യു,  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി വി ജയരാജ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ ദിലീപ്കുമാര്‍, പിടിഎ പ്രസിഡണ്ട് സൗമ്യ അശോകന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ പി സുരേഷ്, പി സി ദേവസ്യ, കെ പി മോഹനചന്ദ്രന്‍, കെ കെ വേണുഗോപാല്‍, മുന്‍ പ്രധാനധ്യാപകരായ എ ബാലചന്ദ്രന്‍, പി ഗോപി എന്നിവര്‍ സംസാരിച്ചു..പിടിഎ പ്രസിഡണ്ട് സുനില്‍ മാടക്കാല്‍ സ്വാഗതവും പ്രധാനാധ്യാപകന്‍ ജോയിസ് ജോസഫ് നന്ദിയും പറഞ്ഞു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8001/General-education-department.html

Share
അഭിപ്രായം എഴുതാം