റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യപാനിയായ ഭാര്യയില്‍ നിന്ന് രക്ഷിക്കണം: ശാരീരികമായും മാനസികമായും പീഡനം നേരിടുന്നെന്ന് പോലിസിന് യുവാവിന്റെ പരാതി

September 21, 2020 - 11:22 am

അഹമ്മദാബാദ്: മദ്യപാനിയായ ഭാര്യയില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് അഹമ്മദാബാദിലെ മണിനഗര്‍ പോലിസ് സ്‌റ്റേഷനില്‍ യുവാവിന്റെ പരാതി.മദ്യപാനിയായ ഭാര്യ തന്നെ ശാരീരികമായും മാനസികമായും ആക്രമിക്കുകയാണെന്നു 29കാരനായ ഭര്‍ത്താവ് പരാതിയില്‍ പറയുന്നുണ്ട്.
2018ല്‍ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. എന്നാല്‍ വിവാഹ ശേഷമാണ് ഭാര്യ മദ്യത്തിന് അടിമയാണെന്ന കാര്യം മനസിലാവുന്നത്. മദ്യപിച്ച് ശേഷം തന്നെയും മാതാപിതാക്കളേയും ഉപദ്രവിക്കുകയാണ്.ജോലി ചെയ്യുന്ന സ്ഥലത്ത് വന്നും ഭാര്യ പ്രശ്നങ്ങളുണ്ടാക്കുന്നതായും യുവാവ് പരാതിയില്‍ പറയുന്നു.

തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ സാധ്യമല്ലെന്നും അവരെ വീട്ടില്‍ നിന്ന് പുറത്താക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടിരുന്നു. ജൂണില്‍ മാതാപിതാക്കള്‍ക്ക് കോവിഡ് ബാധിച്ചു. ഇതോടെ ഭാര്യ വീടിന്റെ മുകള്‍ നിലയിലേക്ക് മാറി. അസുഖം ബാധിച്ച മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിന് ഭാര്യ തയ്യാറായില്ലെന്നും പരാതിയിലുണ്ട്.അതേസമയം യുവാവിനും മാതാപിതാക്കള്‍ക്കുമെതിരെ യുവതിയും പരാതി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *