റംസിയയുടെ ആത്മഹത്യ, പ്രതിഷേധം ശക്തമാവുന്നു

കൊല്ലം: വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന്    യുവതി ആത്മഹത്യ   ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍  ലോംങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ജസ്റ്റീസ് ഫോര്‍ റംസി എന്ന പേരിലുളള വാട്സാപ്പ് കൂട്ടായ്മയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

 പളളിമുക്കില്‍ നിന്നും തുടങ്ങിയ മാര്‍ച്ച്   കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് സമീപം പോലീസ് തടഞ്ഞു.വരനെക്കൂടാതെ ആത്മഹത്യക്ക് കാരണക്കാരായ ഹാരിസിന്‍റെ അമ്മ, സീരിയല്‍ നടി ലക്ഷ്മി പ്രമോദ് എന്നിവരെക്കൂടി ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഇതര ജില്ലകളില്‍ നിന്നുപോലും യുവാക്കള്‍ എത്തിയിരുന്നു.

കേസില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പടെയുളളവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ട്. അടുത്ത ദിവസം തന്നെ അമ്മയേയും സീരിയല്‍ നടിയേയും ചോദ്യം ചെയ്യാനുളള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇരുവരുടേയും ഫോണ്‍രേഖകല്‍ പരിശോധിച്ചുതുടങ്ങി. അതേസമയം ഇരുവരും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →