ലണ്ടന്‍: 2017 ജനുവരിയില്‍ പടിഞ്ഞാറന്‍ ലണ്ടനില്‍ നിന്ന് മോഷ്ടിക്കപ്പെട്ട 2.5 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന 200 പൂസ്തകങ്ങള്‍ കണ്ടെടുത്തതായി സ്‌കോട്‌ലന്‍ഡ് യാര്‍ഡ്. റൊമാനിയയിലെ ഒരു ഗ്രാമത്തിലെ വീട്ടില്‍ നിന്നാണ് 16, 17, നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട അപൂര്‍വ പുസ്തകങ്ങള്‍ കണ്ടെത്തിയത്. ഐസക് ന്യൂട്ടണ്‍, ഗലീലിയോ ഗലീലി, സ്പാനിഷ് ചിത്രകാരന്‍ ഫ്രാന്‍സിസ്‌കോ ഗോയ എന്നിവരുള്‍പ്പെടെയുള്ള പുസ്തകങ്ങളാണിവ.
റൊമാനിയന്‍ മോഷണ സംഘത്തിലെ അംഗങ്ങള്‍ സ്‌പെഷ്യലിസ്റ്റ് പുസ്തക ലേലത്തിനായി ലാസ് വെഗാസിലേക്ക് അയയ്ക്കുന്നതിനായി സൂക്ഷിച്ചിരിക്കുമ്പോഴാണ് പുസ്തകങ്ങള്‍ പിടിച്ചെടുത്തത്.അന്താരാഷ്ട്ര സാംസ്‌കാരിക പൈതൃകത്തിന് വലിയ സംഭവാനകള്‍ നല്‍കുന്ന പുസ്തകങ്ങളാണിവ.16 വലിയ ബാഗുകളിലായി ആണ് സംഘം ഇവ സൂക്ഷിച്ചിരുന്നതെന്നും ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ആന്‍ഡി ഡര്‍ഹാം പറഞ്ഞു.

