ദില്ലി: മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ യാത്രികനെ കുത്തിപരി ക്കേല്‍പ്പിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്‌തു. മലയാളിയായ ജോര്‍ജ് ജോസഫിന് നേരെയാണ് ആക്രമണം ഉണ്ടായത്. കാറില്‍ സഞ്ചരിക്കുകയായിരുുന്ന ജോര്‍ജ് ജോസഫിനെ വണ്ടി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ആയിരുന്നു. പണവും അക്രമികള്‍ കവര്‍ന്നു. ജോര്‍ജ് ജോസഫ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് . പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.