നാണയം വിഴുങ്ങി കുട്ടി മരിക്കാനിടയായ സംഭവം മാതാവ്‌ പട്ടികജാതി പട്ടികവര്‍ഗ്ഗ വിജിലന്‍സിനെ സമീപിക്കും

ആലുവ: നാണയം വിഴുങ്ങി ചികിത്സ കിട്ടാതെ കുട്ടി മരിക്കാനിടയായ സംഭവത്തില്‍ മാതാവ്‌ ജില്ലാ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിജിലന്‍സിനെ സമീക്കും. സംഭവത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ്‌ രൂപീകരിക്കാത്ത പാശ്ചാത്തല ത്തിലാണ്‌ മാതാവ്‌ നന്ദിനി വിജിലന്‍സിനെ സമീപിക്കാന്‍ തീരുമാനിച്ചത്‌. പട്ടികജാതി പട്ടിക വര്‍ഗ്ഗ്‌ വിജിലന്‍സ്‌ ആന്‍റ് ‌ മോണിറ്ററിംഗ്‌ കമ്മറ്റി ജില്ലാചെയര്‍മാന്‍ ജില്ലാ കളക്ടര്‍. ആണ്‌.

മരണമടഞ്ഞ പൃഥ്വിരാജിന്‍റെ മാതാവ്‌ ആലുവ ജില്ലാ ആശുപത്രിക്കുമുമ്പില്‍ നടത്തുന്ന ,സത്യാഗ്രഹം 20-ാം ദിവസത്തിലേക്ക്‌ കടന്നു. പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ യോഗവും നടന്നു. സംസ്ഥാന പ്രസിഡന്‍റ് ‌ പി.കെ ബാബു ,സെക്രട്ടറി രമേശ്‌ കൊച്ചുമുറി ,ജില്ലാ പ്രസിഡന്‍റ് ‌ എന്‍.എം രവി, ബിജെപി നേതാക്കളായ എം.എന്‍ ഗോപി, കെജി ഹരിദാസ്‌, എ.സെന്തില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →