കരിപ്പൂര്‍: ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലറങ്ങിയ യാത്രക്കാരനില്‍ നിന്നും 62 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. 1. 2 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. മൊറയൂര്‍ കുയ്യേങ്ങല്‍ പാലോളി അജ്‌മല്‍ (24) ആണ് സ്വര്‍ണ്ണവുമായി കരിപ്പൂരിലെത്തിയത്.
ഇയാളുടെ ബാഗേജില്‍ കൊണ്ടുവന്നിരുന്ന ഹൈഡ്രോളിക്ക് എയര്‍പമ്പിലെ കംപ്രസറിനുളളില്‍ ഉരുക്കിയൊഴിച്ച നിലയിലായിരുന്നുസ്വര്‍ണ്ണം സ്‌പൈസ് ജറ്റ് വിമാനത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.

