കൊച്ചി: കൊച്ചി കസ്റ്റംസ് ഹൗസില്‍ ഹവല്‍ദാറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹവില്‍ദാര്‍ രഞ്ജിത്തിനെയാണ് കസ്റ്റംസ് ഹൗസിലെ കാര്‍ പോര്‍ച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 16-9-2020, ബുധനാഴ്ച രാത്രി വരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രഞ്ജിതിനെ വ്യാഴാഴ്ച രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കസ്റ്റംസ് ഹൗസിലെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനു മുകളില്‍ കയറി മേല്‍ക്കൂരയില്‍ നിന്ന് തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കാലുകള്‍ കാറിന് മീതെ മുട്ടി നില്‍ക്കുന്ന നിലയിലായതിനാല്‍ മരണം സംശയകരെമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
കൊച്ചി കസ്റ്റംസ് ഹൗസില്‍ സുരക്ഷാ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
