ചൊവ്വയിലെ ‘പൊടി പിശാച്’ നാസയുടെ ക്യാമറയിൽ കുടുങ്ങി

വാഷിങ്ടൺ: നാസയുടെ ചൊവ്വ പര്യവേഷണ വാഹനമായ ക്യൂരിയോസിറ്റി റോവർ കൗതുകകരമായ ഒരു വീഡിയോ കൂടി ചൊവ്വയിൽ നിന്നും പകർത്തി. തൂണു പോലെ ഉയർന്നു കറങ്ങുന്ന ഒരു പൊടി ചുഴലി. നാസ ഇൻസ്റ്റാഗ്രാമിൽ ആണ് ഈ വീഡിയോ പങ്കുവെച്ചത്. പൊടി പിശാച് എന്നാണ് ഈ ചുഴലിക്കാറ്റിന് നാസ നൽകിയിരിക്കുന്ന പേര്. 2020 ഓഗസ്റ്റ് 9 നാണ് റോവറിന്റെ നാവിഗേഷൻ ക്യാമറകളിലൊന്ന് ഈ ആനിമേഷൻ ഫ്രയിമുകൾ പകർത്തിയത്.

‘ഈ ‘പൊടിപ്പിശാചിന് ‘ ഏകദേശം 50 മീറ്റർ നീളവും 5 മീറ്റർ വീതിയുമുണ്ടാകും. റോവറിൽ നിന്നും അരകിലോമീറ്റർ മുതൽ ഒരു കിലോമീറ്റർ വരെ അകലെയായാണ് അത് കാണപ്പെട്ടത്.’ നാസ പറയുന്നു. വീഡിയോ കൗതുകകരമാണെങ്കിലും ക്യൂരിയോസിറ്റി ദൗത്യത്തിലെ ഗവേഷകർക്ക് ഇത് ആശങ്കയാണ് സൃഷ്ടിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →