തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ മാസത്തിലെ ആറുദിവസത്തെ ശമ്പളം പിടിച്ചിരുന്നത് തിരികെ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ അഞ്ചുമാസമായി പിടിച്ചിരുന്ന ശമ്പളമാണ് തിരികെ നല്‍കുന്നത്. ഒമ്പതു ശതമാനം പലിശയോടെ അടുത്ത മാസം പി.എഫില്‍ ആ തുക ലയിപ്പിക്കും. അടുത്ത വര്‍ഷം ഏപ്രിലില്‍ ജീവനക്കാര്‍ക്ക് ആ തുക പിന്‍വലിക്കാനാകും.
സംസ്ഥാന സര്‍ക്കാര്‍ ശമ്പളം പിടിക്കുന്നത് തിരികെ നല്‍കുന്നത് നേരത്തെ ഉറപ്പു നല്‍കിയിരുന്നു. 20 കൊല്ലമായിരുന്ന ശൂന്യ വേതന അവധി അഞ്ചുകൊല്ലമായി കുറയ്ക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു. ദീര്‍ഘകാല അവധിയെടുത്ത് പോയവര്‍ക്ക് തിരിച്ചു വരാനും സാവകാശം നല്‍കും. എന്നാല്‍ അവധി റദ്ദാക്കി വരാത്തവര്‍ രാജിവെച്ചതായി കരുതും. ഇതുസംബന്ധിച്ചുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.