തിരുവനന്തപുരം: എല്‍പിഎസ്‌എ, യുപിഎസഎ തസ്‌തികകളിലേക്കുളള ഉദ്യോഗാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ കാണാതായ സംഭവത്തില്‍ വീഴ്‌ചയുണ്ടായിട്ടില്ലെന്ന് സാങ്കേതിക സമിതി റിപ്പോര്‍ട്ട്. എന്നാല്‍ അത് ശരിയല്ലെന്നും ഒരു തസ്‌തികയ്‌ക്ക് മാത്രമായി പരാതികള്‍ വന്നത് സാങ്കേതിക പിഴവല്ലെങ്കില്‍ മറ്റെന്താണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലാത്ത സാഹചര്യത്തില്‍ സംഭവം വീണ്ടും പരിശോധിക്കുമെന്നും പിഎസ്.സി. പരാതിക്കാരായ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈല്‍ പരിശോധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്നലെ നടന്ന കമ്മീഷന്‍ യോഗം സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍തി.
പിഎസ്.സിയിലെ സിസ്റ്റം മാനേജര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആശയ കുഴപ്പം ഉണ്ടായതിനെ തുടര്‍ന്നാണ് പുറത്തു നിന്നുളള സാങ്കേതിക വിദഗ്‌ധരെ അന്വേഷിക്കാന്‍ നിയോഗിച്ച്‌ത്. എന്നാല്‍ സമയക്കുറവ് കാരണം ചിലരുടെ മാത്രം പ്രൊഫൈല്‍ പരിശോധിച്ച് ചെയര്‍മാന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. നിയമ നടപടി ഉണ്ടായായാല്‍ കോടതിയില്‍ ബോധിപ്പിക്കാന്‍ വ്യക്തമായ ഉത്തരം വേണമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. 150 ഓളം ഉദ്യോഗാര്‍ത്ഥികളുടെ പരാതികള്‍ പിഎസ്.സി ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ വീണ്ടും വിദഗ്‌ധര്‍ പരിശോധിക്കും.

