ഇന്‍ഡോറില്‍ ഗോമാംസ വില്‍പ്പന നടത്തിയയാളെ എന്‍എസ്എ പ്രകാരം അറസ്റ്റ് ചെയ്തു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തില്‍ ഗോമാംസം വില്‍പ്പന നടത്തിയ് 39കാരനെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പ്രതിയെ ജയിലിലേക്ക് അയച്ചതായി പോലീസ് സൂപ്രണ്ട് (വെസ്റ്റ് സോണ്‍) മഹേഷ് ചന്ദ്ര ജെയിന്‍ പറഞ്ഞു. എന്‍എസ്എ പ്രകാരം, ഒരു വ്യക്തി ദേശീയ സുരക്ഷയ്‌ക്കോ ക്രമസമാധാനപാലനത്തിനോ ഭീഷണിയായാല്‍ 12 മാസം വരെ യാതൊരു കുറ്റവും ചുമതത്താതെ തടങ്കലില്‍ വയ്ക്കാന്‍ സാധിക്കും

റാവുജി ബസാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സൗത്ത് തോഡ പ്രദേശത്ത് നിന്നാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് ഇയാളെ പിടികൂടിയത്. ഗോമാംസം വില്‍പ്പന നടത്തിയെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ആട് മാംസം വില്‍പ്പന നടത്തുന്ന കടയില്‍ നിന്നാണ് ഗോംമാംസം പിടികൂടിയത്.എവിടെ നിന്ന് ഗോമാംസം ലഭിച്ചുവെന്നും ആര്‍ക്കാണ് ഇത് വില്‍ക്കുന്നതെന്നും അന്വേഷിച്ചുവരികയാണെന്ന് സബ് ഇന്‍സ്‌പെക്ടര്‍ സീമ ധാക്കാദ് പറഞ്ഞു.ഇന്‍ഡോറിലും ഉജ്ജൈനിലും പ്രതിക്കെതിരെ നേരത്തെ സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം