തൃശ്ശൂർ : മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്ന സ്വപ്നസുരേഷിനൊപ്പം പോലീസ് ഉദ്യോഗസ്ഥർ സെൽഫി എടുത്തു എന്നത് കണ്ടെത്തിയതിനെത്തുടർന്ന് അവർക്കെതിരെ അന്വേഷണം ആരംഭിച്ചു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിയായി വിയ്യൂർ ജയിലിൽ ഉണ്ടായിരുന്ന സ്വപ്ന സുരേഷിനെ നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഈ അവസരത്തിൽ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് വനിതാ പോലീസ് ഉദ്യോഗസ്ഥന്മാർ സ്വപ്നയ്ക്ക് ഒപ്പം സെൽഫി എടുത്തു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ആശുപത്രിയിൽ സ്വപ്ന ക്കൊപ്പം ഒരേസമയം മൂന്ന് പോലീസുകാരാണ് ഉണ്ടാകുക ആ മൂന്നുപേർ ഡ്യൂട്ടിക്ക് കയറുമ്പോൾ മൂന്നുപേർ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങും. ഈ സമയത്താണ് ആറു പേർ ഒരുമിച്ച് സ്വപ്നയുടെ കൂടെ നിന്ന് സെൽഫി എടുത്തത്. പരമരഹസ്യമായ ആണ് ഇത് സൂക്ഷിച്ചിരുന്നത്. എന്നാൽ പുറത്തറിഞ്ഞതോടെ വിവാദമായ സംഭവത്തെ കുറിച്ച് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ഫോൺകോളുകൾ പരിശോധിപ്പി ക്കുവാനും പരിശോധിക്കുവാനും സിറ്റി പോലീസ് കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ട്.