ഷാര്‍ജ: കോഴിക്കോട് അത്തോളി കൊങ്ങന്നൂര് സ്വദേശി ടെക്സാസ് ഷാഹുല്‍ ഹമീദ് (60) നിര്യതനായി. ഷാര്‍ജയില്‍ വ്യവസായിയായരുന്നു. കെഎംസി.സി ഉള്‍പ്പടെ നിരവധി സംഘടനകളുടെ അരക്കാരനും ദര്‍ശന ടിവി എക്സിക്യൂട്ടീവ് ഡയറക്ടറും ആയിരുന്നു.
4 പതിറ്റാണ്ടുകള്‍ക്കുമുമ്പ് യുഎഇ യില്‍ എത്തിയ പാണക്കാട് ഹമീദിക്കയുടെ തുടക്കം ഓഫീസ് ബോയി ആയിട്ടായിരുന്നു. കെട്ടിടത്തിലെ വാച്ച് മാനായും പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായും ജോലി നോക്കിയ ഹമീദ് സ്വദേശിയുടെ പിന്തുണയോടെ 2001 ലാണ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് എന്ന സ്ഥാപനം തുടങ്ങുന്നത്.
വിശ്വസ്ഥതയും കൃത്യനിഷ്ടയും, സൗകൃതം നിറഞ്ഞ പെരുമാറ്റവും കമ്പനിയെ വളര്‍ച്ചയുടെ പടവവുകള് കയറാന്‍ ഇടയാക്കി. യുയെഇ യിലും ഇന്ത്യയിലുമായി ആശുപത്രി, ഫാര്‍മസി, എഞ്ചിനീയറിംഗ് കോളേജ് തുടങ്ങി വന്‍ വ്യവസായ സമുച്ചയമായി അത് വളര്‍ന്നു.
ജീവകാരുണ്യ രംഗത്തും കാര്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിരുന്നു. 5 പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുത്തു. തന്റെ പിതാവിനോടുളള കടപ്പാടും സ്നേഹവുമാണ് മമ്മദ്കോയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രൂപീകരണത്തിലേക്ക നയിച്ചത്.
ഭാര്യ ആയിഷബി ഉമ്മര്കണ്ടി, മക്കള്‍-ഷഹാനസ്, ഷെഫീക്ക, മുഹമ്മദ് ഹിഷാംഷാഹുല്, മരുമക്കള്‍ അഹമ്മദ് സുരൂര്‍ കാരക്കുന്ന്, ഷബാദ് കോലോത്ത് സഹോദരങ്ങള്‍ മൊയ്തീന് കോയ,അബ്ദുസമ്മദ്, അബുബക്കര്‍,സുബൈദ,ഫാത്തിമ.

