കൊച്ചി : പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2 ,മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻ്റെ ആദ്യഭാഗം വൻവിജയമായിരുന്നു , ഈ കൂട്ടുകെട്ടിൻ്റെ തന്നെ മറ്റൊരു ചിത്രമായ റാമിന് വേണ്ടി കാത്തിരിക്കവെയാണ് ജോർജ്ജ് കുട്ടിയും കുടുംബവും പ്രേക്ഷകർക്കിടയിലേക്ക് വീണ്ടും എത്തുന്നത്.
സെപ്റ്റംബർ 14 ന് ചിത്രീകരണം ദൃശ്യം 2 ഒരാഴ്ചക്ക് ശേഷമായിരിക്കും ആരംഭിക്കുക. സെറ്റ് വർക്കുകൾ പൂർത്തിയാകാത്തതിനാലാണ് ചിത്രീകരണം നീട്ടിയത് . തൊടുപുഴ ,കൊച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും ദൃശ്യം 2 ൻ്റ ചിത്രീകരണം. മോഹൻലാൽ ഉൾപെടുന്ന എല്ലാ ടീം അംഗങ്ങളുടെയും കോറൻ്റയിൻ കഴിഞ്ഞ് കോവിഡ് ടെസ്റ്റും നടത്തിയതിന് ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കൂ, ദൃശ്യം 1 ഒരു സസ്പെൻസ് ക്രൈം ത്രില്ലർ ചിത്രമാണെങ്കിൽ രണ്ടാം ഭാഗം ജോർജ്ജ് കുട്ടിയുടെയും കുടുംബത്തിൻ്റെയും ഇപ്പോഴത്തെ കഥ പറയുന്ന ഒരു കുടുംബചിത്രമാണ്. ബന്ധങ്ങൾക്കും വികാരങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്നതാണ് ദൃശ്യം 2 ൻ്റ രണ്ടാം ഭാഗം എന്ന് ജിത്തു ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു ,ഇത് ഒരു റിയലിസ്റ്റിക് എൻ്റർടെയ്നറായിരിക്കും.

