റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നീലേശ്വരം പാലായില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു

September 13, 2020 - 4:38 pm

കാസര്‍ഗോഡ്: സംസ്ഥാന സിവില്‍ സപ്ലൈകോര്‍പ്പറേഷന്‍ നീലേശ്വരം നഗരസഭയില്‍ അനുവദിച്ച രണ്ടാമത്തെ മാവേലി സൂപ്പര്‍ മാര്‍ക്കറ്റ് പാലായിയില്‍ തുറന്നു. എം രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. ആദ്യവില്‍പ്പന പ്രസിന സുരേഷിന് നല്‍കിക്കൊണ്ട് വൈസ് ചെയര്‍പേഴ്സണ്‍ വി ഗൗരി നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി മനോഹരന്‍ കൗണ്‍സിലര്‍മാരായ എറവാട്ട് മോഹനന്‍,  പി ഭാര്‍ഗവി, എം വി വനജ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി കെ രവി, എം അസിനാര്‍, സി വി രാജേഷ്, വെങ്ങാട്ട് കഞ്ഞിരാമന്‍, സുരേഷ് പുതിയടത്ത്, കൈപ്രത്ത് കൃഷണന്‍, നമ്പ്യാര്‍ ലത്തീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സപ്ലൈക്കോ ഏരിയാ മാനേജര്‍ ദിനേശന്‍ സ്വാഗതവും താലൂക്ക് സപ്ലൈക്കോ ഓഫീസര്‍ കെ എന്‍ ബിന്ദു നന്ദിയും പറഞ്ഞു.

നഗരസഭ കണ്ടെത്തിയ അതിവിപുലമായ കെട്ടിടത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ് പദവിയിലാണ് സപ്ലൈകോ മാര്‍ക്കറ്റ് ആരംഭിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ വാടക നഗരസഭയാണ് നല്‍കുന്നത് കൂടാതെ ആരംഭിക്കുന്നതിന് ഫര്‍ണീച്ചര്‍ കമ്പ്യൂട്ടര്‍ സജ്ജീകരണത്തിനുള്ള തുകയും ഡിപ്പോസിറ്റ് ആയി നഗരസഭ സപ്ലൈകോവില്‍ നേരത്തെ കൈമാറിയിരുന്നു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7803/Newstitleeng.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *