ലോകത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ചൈനീസ് നിർമിതമെന്ന് വൈറോളജിസ്റ്റ് ലീ മിംഗ് യാൻ. വസ്തുതകൾ പുറത്തു വിട്ട ചൈനീസ് ശാസ്ത്രജ്ഞ ഒളിവിൽ പോയി

ന്യൂയോർക്ക്: ‘കോവിഡ് – 19 നൂറുശതമാനവും ചൈനയിലെ വുഹാനിൽ നിർമ്മിച്ചതു തന്നെയാണ്. അത് സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകൾ എൻറെ കയ്യിൽ ഉണ്ട്’ -ചൈനയെ ഭയന്ന് ഒളിവിൽ പോയ ലി മിംഗ് യാൻ വീഡിയോ കോൺഫറൻസിലൂടെ വെളിപ്പെടുത്തിയതാണിത്. 11-09-2020 വെള്ളിയാഴ്ച യുഎസ് മാധ്യമമായ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത് . ലീ ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല. കോവിഡ് 19 നെ പറ്റി കഴിഞ്ഞവർഷം തന്നെ അന്വേഷണം നടത്തിയിരുന്ന വൈറോളജിസ്റ്റാണ് ലീ.

‘വൂഹാൻ മാർക്കറ്റിനെ വെറും പുകമറയായി ചൈന ഉപയോഗിക്കുകയാണ്. ചൈനീസ് ഡിസീസ് കൺട്രോൾ ബോർഡിൽ നിന്നും പ്രാദേശിക ഡോക്ടർമാരിൽ നിന്നും ശരിയായ വിവരം താൻ ശേഖരിച്ചിരുന്നു. അതിവേഗമുള്ള കോവിഡ് വ്യാപനം ഉണ്ടാകുമെന്ന് ഡിസംബറിൽ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. ലോകാരോഗ്യ സംഘടനയുടെ റഫറൻസ് ലാബറട്ടറി ആയ ഹോങ്കോങ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ഉദ്യോഗസ്ഥർ ഈ വിവരം പുറത്തു വിടുന്നതിനെ തടഞ്ഞിരുന്നു. ഈ വിവരം പുറത്തു വിടുമെന്ന് മനസ്സിലാക്കിയ അധികൃതരിൽ നിന്നും ജീവന് ഭീഷണി ഉണ്ടായിരുന്നു. ഇതേ തുടർന്ന് അവിടെ നിന്നും ഹോങ്കോങ്ങിലേക്കും ഹോങ്കോങ്ങിൽ നിന്ന് അമേരിക്കയ്ക്കും ഒളിച്ചോടി. മനുഷ്യൻറെ ഫിംഗർ പ്രിൻറ് പോലെയുള്ള ജീനോം സീക്വൻസിംഗിന്റെ അടിസ്ഥാനത്തിൽ കോവിഡ് ലബോറട്ടറി നിർമിതമാണെന്ന് തെളിയിക്കാൻ തനിക്ക് കഴിയും. ശാസ്ത്രം അറിയാത്തവർക്ക് പോലും മനസ്സിലാകുന്ന തരത്തിൽ തെളിവുകൾ നിരത്തും. താനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ചൈനീസ് അധികൃതർ ഇല്ലാതാക്കിയിട്ടുണ്ട്.’ ലോകത്തോട് സത്യം പറയാതിരുന്നാൽ സമാധാനം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ ലീ വീഡിയോ കോൺഫറൻസിലൂടെ വിശദീകരിച്ചു.

കൊറോണ വൈറസ് വൂഹാനിൽ നിന്നും ചോർന്നതോ നിർമ്മിച്ചതോ അല്ലെന്നാണ് ചൈനീസ് അധികൃതർ ഇപ്പോഴും വാദിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →