തിരുവനന്തപുരം : പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റേയും കൃപേഷിന്റേയും കൊലപാതക കേസ് സിബിഐ അന്വേഷണത്തിനായി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഈ കേസിലെ 14 പ്രതികൾക്കെതിരെ സിബിഐ എറണാകുളം സിജെഎം കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു. അപ്പീൽ പരിഗണിക്കുമ്പോൾ തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റേയും മാതാപിതാക്കൾ തടസ്സഹർജി നൽകി.
ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ഇവർ ഹൈക്കോടതിയിൽ നൽകിയ പരാതിയിലാണ് പരിഗണിച്ചുകൊണ്ടാണ് ആണ് കേസന്വേഷണം സിബിഐക്ക് നൽകിയത്. ഹൈക്കോടതി സിംഗിൾബെഞ്ച് റദ്ദാക്കിയ ക്രൈംബ്രാഞ്ച് കുറ്റപത്രം ഇപ്പോഴും നിലവിലുണ്ട്. ക്രൈംബ്രാഞ്ച് എഫ് ഐ ആർ കേസ് ഡയറി ഫോറൻസിക് രേഖകൾ കുറ്റപത്രം ഇവയൊന്നും സിബിഐക്ക് കൈമാറാൻ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. എങ്കിലും ലും സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ടി അനന്തകൃഷ്ണൻ പറഞ്ഞു.
അപ്പീലിന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗ് ജൂനിയറായ പ്രഭാസ് ബജാജ് എന്നിവരെ അവരെ 88 ലക്ഷം മുടക്കി രംഗത്ത് കൊണ്ടുവന്നതും വിവാദമായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ക്രമക്കേട് പുറത്തുവരാതിരിക്കാൻ ആണ് സിബിഐയെ തടയുന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.