തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രാണയിലേക്ക് സഹായം നല്‍കിയവരെ ആദരിച്ചു

തൃശൂര്‍: ഗവ. മെഡിക്കല്‍ കോളേജില്‍ രോഗികളുടെ കട്ടിലുകളിലേക്ക് പൈപ്പ് ലൈന്‍ വഴി ഓക്‌സിജന്‍ ലഭ്യമാക്കുന്ന പ്രാണ പദ്ധതിയിലേക്ക് സഹായം ചെയ്തവരെ ആദരിച്ചു. അഞ്ച് യൂണിറ്റ് നല്‍കിയ മെഡിക്കല്‍ കോളേജില്‍ നിന്നും കോവിഡ് മുക്തി നേടിയ കൊടുങ്ങല്ലൂര്‍ സ്വദേശി തോട്ടുങ്ങല്‍ മുഹമ്മദ് റാഫി, നൂറ് യൂണിറ്റ് നല്‍കിയ ജില്ലയിലെ സഹകരണ ബാങ്കുകള്‍, 44 യൂണിറ്റ് നല്‍കിയ തൃശൂര്‍ സെന്‍ട്രല്‍ റോട്ടറി ക്ലബ്, 20 യൂണിറ്റ് നല്‍കിയ മുത്തൂറ്റ് എം ജോര്‍ജ് ചാരിറ്റി ഫൗണ്ടേഷന്‍ എന്നിവരെയാണ് ആദരിച്ചത്. മന്ത്രി എ. സി. മൊയ്തീന്‍ ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. എം. എ. ആന്‍ഡ്രൂസ്, ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ബിജു കൃഷ്ണന്‍, ലെയ്‌സണ്‍ ഓഫീസര്‍ ഡോ. സി. രവീന്ദ്രന്‍, ഡോ. ലിജോ കൊള്ളന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7749/oxygen-cylinder.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →