ന്യൂഡെല്‍ഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എന്‍.ആര്‍.ഐ സീറ്റുകള്‍ വിദ്യാര്‍ത്ഥികളെ ലഭിക്കാതെ ഒഴിച്ചിടുകയോ മറ്റുവിഭാഗങ്ങളലേക്ക് മാറ്റുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകരുതെന്ന് സുപ്രീം കോടതി. കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളള എന്‍ആര്‍ഐ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടുന്നവര്‍ ബാങ്ക് ഗാരന്‍റി നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ഉത്തരവിരക്കിയിട്ടുളളതായി വിദ്യാര്‍ത്ഥികളുെടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ബാങ്ക് ഗാരന്‍റി ചോദ്യം ചെയ്‌തുളള ഹര്‍ജികളില്‍ അന്തിമ തീര്‍പ്പ് മാനേജ് മെന്‍റുകള്‍ക്കനു കൂലമാണെങ്കില്‍ ഗാരന്‍റി നല്‍കേണ്ടിവരു മെന്ന് വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്നും ചീഫ് ജസ്റ്റീസ് എസ്‌എ ബോബ്‌ഡേ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യം അറിയിക്കേണ്ടത്. എന്നാല്‍ കോടതി അന്തിമ തീരുമാനം എടുക്കുന്നതുവരെ ഗാരന്‍റി നല്‍കേണ്ടി വരില്ല.
സ്വാശ്രയ കോളേജുകളില്‍ 15 ശതമാനം സീറ്റുകളാണ് എന്‍ആര്‍ഐക്കായി നീക്കിവെച്ചിരിക്കുന്നത്. ബാക്കി വരുന്ന 85 ശതമാനത്തില്‍ 15 ശതമാനത്തിന് മറ്റുസംസ്ഥാന ങ്ങളില്‍ നിന്നുളളവര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണെന്ന് കോടതി കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു.
ഹര്‍ജികളില്‍ ഒക്ടോബര്‍ 31നാണ് അന്തിമ വാദം കേള്‍ക്കുക. വീഡിയോ കോണ്‍ഫറന്‍സിലൂടെ അന്തിമവാദം കേള്‍ക്കുന്നതിന് എതിര്‍പ്പില്ലെന്ന് മാനേജ്‌മെന്‍റുകള്‍ കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്‌ദീപ് ഗുപ്‌ത, സ്റ്റാന്‍റിംഗ് കോണ്‍സല്‍ ജി പ്രകാശ് എന്നിവരാണ് ഹാജരായത്. മാനേജ്‌മെന്‍റുകള്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ശ്യാം ദിവാന്‍, സുല്‍ഫിക്കര്‍ അലി, എന്നിവര്‍ ഹാജരായി .വിദ്യാര്‍തഥിള്‍ക്കായി രമേശ് ബാബുവാണ് ഹാജരായത്.

