ഒങ് സാന്‍ സുചിയുടെ സഖാറോവ് പുരസ്‌കാര കമ്മ്യൂണിറ്റി അംഗത്വം യുറോപ്യന്‍ യൂനിയന്‍ സസ്‌പെന്‍ഡ് ചെയ്തു

ബ്രസല്‍സ്: റോഹിംഗ്യന്‍ വിഷയത്തിലെ നിലപാടിന് ഒങ് സാന്‍ സുചിക്ക് തിരിച്ചടി നല്‍കി യുറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ്. വിമോചന സമരകാലത്ത് സുചിയോടുള്ള ആദര സൂചകമായി നല്‍കിയ സഖാറോവ് പുരസ്‌കാര കമ്മ്യൂണിറ്റി അംഗത്വം സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ ഇനി അവരെ മനുഷ്യാവകാശ പുരസ്‌കാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ക്ഷണിക്കുകയില്ലെന്നും ഇയു വ്യക്തമാക്കി.

മ്യാന്‍മാര്‍ സൈന്യം റോഹിംഗ്യന്‍ മുസ്ലിംങ്ങള്‍ക്കെതിരെ കടുത്ത അക്രമണം അഴിച്ചുവിട്ടതും പാര്‍ലിമെന്റില്‍ ചര്‍ച്ചയായി. ഇക്കാര്യങ്ങളില്‍ സുചി ആത്മാര്‍ത്ഥതയോടെ ഇടപെട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് നടപടി. മ്യാന്‍മറില്‍ നടക്കുന്നത് വംശഹത്യയാണെന്ന അഭിപ്രായമാണ് ഇയു അംഗങ്ങള്‍ പങ്കുവച്ചിട്ടുള്ളത്.

മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിനു, 1975 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആന്ദ്രെ സഖാറോവ്’ എന്ന റഷ്യന്‍ ഭൌതീകശാസ്ത്രഞ്ജന്റെ പേരില്‍ 1988ല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തുടങ്ങിയതാണ് സഖാറോവ് സമ്മാനം. മാനുഷിക അവകാശങ്ങള്‍ക്കും ചിന്താ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതാണ് ഈ സമ്മാനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →