കൊച്ചി: കേരളാ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്കുളള തെരഞ്ഞെടുപ്പു നടപടികള്‍ മൂന്നാഴത്തേക്ക് സ്റ്റേ ചെയ്തുകൊണ്ടുളള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ ഡിവിഷന് ബെഞ്ച് ഇടപെട്ടില്ല. ഇടക്കാല ഉത്തരവിനെതിരെ കേരള ബാങ്കും സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷനും നല്കിയ അപ്പീലുകളാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. കക്ഷികളുടെ ആവശ്യം കോടതി പരിഗണിച്ചില്ലെങ്കിലും സിംഗിള്‍ ബെഞ്ചിലെ ഹര്‍ജികള്‍ സമയ ബന്ധിതമായി തീര്‍പ്പാക്കാന്‍ ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചു.
കേരളാ ബാങ്കിന്റെ രൂപീകരണത്തിന് റിസര്‍വ് ബാങ്കിന്റെ അനതിമ അനുമതി ഇതുവരെയും ലഭിച്ചിട്ടില്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരക്കിട്ട് തെരഞ്ഞെടുപ്പ് നടത്തരുതെന്നാവശ്യപ്പെട്ട കോഴിക്കോട് കുറവട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ചെയര്മാന് എന്‍ സുബ്രമണ്യമുള്പ്പടെ നല്കിയ ഹര്‍ജികളില്‍ 2020 ആഗസ്റ്റ് 27നാണ് സിംഗിള്‍ ബെഞ്ച് സ്റ്റേ അനുവദിച്ചത്. സെപ്തംബര്‍ 25 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നീക്കം.

