റിയാ ചക്രബര്‍ത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

പട്ന: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടി റിയാ ചക്രബര്‍ത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍. നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് എന്‍സിബി റിയയെ അറസ്റ്റ് ചെയ്തത്. റിയ ഇടനിലക്കാരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി സുശാന്തിന് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, നടി ഇക്കാര്യം അന്വേഷണസംഘത്തോട് സമ്മതിച്ചിട്ടില്ല.

പകരം താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് റിയയെ വിട്ടിരിക്കുന്നത്.

നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ റിയയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയെ കഴിഞ്ഞ ദിവസവും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തിരുന്നു. ഷോവിക് ചക്രവര്‍ത്തിയേയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →