അരുണാചല്‍ പ്രദേശില്‍ കാണാതായ അഞ്ച് പേരെ ചൈനീസ് സൈന്യം തട്ടി കൊണ്ടു പോയതെന്ന് സ്ഥിരീകരിച്ച് പോലിസ്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ വനത്തിലേക്ക് പോയ അഞ്ച് ഗ്രാമീണരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയതാണെന്ന് പോലിസ് സ്ഥിരീകരണം. ഇവരുടെ കുടുംബങ്ങളുമായി തങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ചൈനീസ് സൈന്യമാണ് തട്ടി കൊണ്ടു പോവലിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് പോലിസ് സുപ്രണ്ട് താരു ഗസ്സാര്‍ പറഞ്ഞത്. കാണാതായവരുടെ കുടുംബം ഇതുവരെ പോലിസില്‍ പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഴ് പേരെയാണ് ചൈനീസ് സൈന്യം ലക്ഷ്യം വച്ചത്. ഇതില്‍ രണ്ടുപേര്‍ രക്ഷപ്പെട്ട് എത്തിയതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്. ഇന്ത്യന്‍ സൈന്യത്തില്‍ പോര്‍ട്ടര്‍ ജോലി ചെയ്തവരെയാണ് കാണാതായിരിക്കുന്നത്. താനു ബക്കര്‍, പ്രസാദ് തിങ്ഗ്ലിങ്, നഗാരു ഡിഗി, ഡോന്‍ഗ്തു എബിയ, തോച്ച് സിങ്കം എന്നിവരെയാണ് കാണാതായത്. നാചോ വനമേഖലയില്‍ താമസിക്കുന്ന ടാഗിന്‍ ഗോത്രവിഭാഗത്തില്‍ പെട്ട യുവാക്കളാണിവര്‍. അതിര്‍ത്തിയിലെ സൈനീകര്‍ ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. പോലിസ് അവരുടേതായ രീതിയിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അരുണാചല്‍ പ്രദേശിലെ അരുണാചല്‍ പ്രദേശിലെ സുബാസിരി ജില്ലയില്‍ നിന്നുള്ളവരെയാണ് തട്ടിക്കൊണ്ട് പോയതെന്ന് കാണിച്ച് കോണ്‍ഗ്രസ് എംഎല്‍എ നിനോങ് എറിങ് ട്വീറ്റ് ചെയ്തതോടെയാണ് രാജ്യവ്യാപകമായി ഇക്കാര്യം ചര്‍ച്ചയായത്.കാണാതായവരുടെ പേര് സഹിതമായിരുന്നു എംഎല്‍എയുടെ ട്വീറ്റ്. ലഡാക്കിലെ ഏറ്റുമുട്ടല്‍ സംബന്ധിച്ച വിവാദങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെയാണ് പൗരന്മാരെ ചൈന തട്ടികൊണ്ടുപോവുന്നത്. നാലുമാസത്തിലേറെയായി ലഡാക്കില്‍ ഇന്ത്യ- ചൈന സംഘര്‍ഷം തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →