മുംബൈയില്‍ തിങ്കളാഴ്ച രാവിലെ ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.

മുംബൈ : മുംബൈയിൽ 3.5 റിക്ടർ സ്കെയിലിൽ ഭൂചലനം അനുഭവപ്പെട്ടു. 07-09-2020 തിങ്കളാഴ്ച രാവിലെ എട്ട് മണിക്കാണ് ഭൂകമ്പം ഉണ്ടായതെന്ന് ദേശീയ ഭൂകമ്പമാപന കേന്ദ്രം അറിയിച്ചു. മുംബൈയിൽ നിന്നും ഏകദേശം 102 കിലോമീറ്റർ ദൂരെയാണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ ആറ് മാസങ്ങളായി ഇന്ത്യയിൽ പല ഭാഗങ്ങളിലും ചെറിയതോതിലുള്ള ഭൂകമ്പം അനുഭവപ്പെട്ടു വരുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →