അക്രമം തുടര്‍ന്നാല്‍ കാപ്പ ചുമത്തി ജയിലാക്കാന്‍ ആലോചന

കണ്ണൂര്‍: കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ കേസിലുള്‍പ്പെട്ടവര്‍ വീണ്ടും അക്രമം തുടര്‍ന്നാല്‍ അവര്‍ക്കെതിരെ കാപ്പ ചുമത്തി അറസ്റ്റ്‌ ചെയ്യാന്‍ ആലോചനയുളളതായി പോലീസ്‌. കണ്ണൂരിലെ അക്രമസംഭവങ്ങള്‍ക്ക്‌ തടയിടാനുളള ആലോചനയുടെ ഭാഗമായിട്ടാണ് ഈ തീരുമാനം . നേരത്തേ രാഷ്ട്രീയ അക്രമത്തില്‍ പങ്കാളികളായവരുടെ ലിസ്റ്റെടുത്ത്‌ അവരെ നിരന്തരം വീടുകളില്‍ നിരീക്ഷിക്കാനും ‌ തീരുമാനമുണ്ട്. .

തിരുവനന്തപുരത്ത്‌ രണ്ട്‌ ഡിവൈഎഫ്‌ പ്രവര്‍ത്തര്‍ കൊല്ലപ്പെ ട്ടതിന് പിന്നാലെ കണ്ണൂരില്‍ പലയിടത്തും നടക്കുന്ന അക്രമ സംഭവങ്ങളുടെ വെളിച്ചത്തിലാണ്‌ തീരുമാനം. പാര്‍ട്ടിഓഫീസു കള്‍ തകര്‍ക്കലും ബോംബിടീലും പതിവായിരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാപക അക്രമം ഉണ്ടാവാ നുളള സാധ്യതകളും പോലീസ്‌ കാണുന്നുണ്ട്‌. ഇതിന് തടയിടാനുളള പദ്ധതികളാണ്‌ പോലീസ്‌ ആസൂത്രണം ചെയ്‌തുവരുന്നത്‌.

10 വര്‍ഷമായി രാഷ്ട്രീയ അക്രമ കേസുകളില്‍ പ്രതികളായ വരുടെ ലിസ്റ്റ്‌ അതാത്‌ പോലീസ്‌ സ്‌റ്റേഷനുകള്‍ തയ്യാറാക്കു കയും അവരെ സ്റ്റേഷനുകളില്‍ വിളിച്ചുവരുത്തി അനാവശ്യ മായി വീടുകളില്‍ നിന്ന്‌ പുറത്തിറങ്ങരുതെന്നുളള നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. ഒന്നിടവിട്ടുളള ദിവസങ്ങളില്‍ വീടുകളി ലെത്തി ഇവരെ നിരീക്ഷിക്കാനും, നേരത്തേ കേസിലുള്‍പ്പെട്ട്‌ ജാമ്യത്തില്‍ കഴിയുന്നവരാരെങ്കിലും അക്രമ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ അവരെ ജാമ്യം റദ്ദാക്കി ജയിലിലേക്കയക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കും. കൊടും ക്രിമിനലുകളെ കാപ്പ ചുമത്തി അറസ്റ്റ്‌ ചെയ്യാനും ആലോചിക്കുന്നതായി പോലീസ്‌ അറിയിച്ചു.

Share
അഭിപ്രായം എഴുതാം