തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ 15 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കാവേരി സ്വദേശി പിവി ദിഗേഷ് (32) ആണ് തളിപ്പറമ്പ് പോലീസിന്‍റെ പിടിയിലായത്. പ്രതി പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് . ഈ ബന്ധം മുതലെടുത്ത് ഇയാള്‍ ആദ്യം ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
മൂന്നുതവണ പല സ്ഥലങ്ങളില്‍ വച്ച് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. അദ്ധ്യാപകരോടാണ് പെണ്‍കുട്ടി ആദ്യം വിവരം പറയുന്നത്. ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി മൊഴി നല്‍കി. പ്രതിയെ പോക്‌സോ ചുമത്തി റിമാന്‍റ് ചെയ്‌തു.