ഐ.പി.എല്ലില്‍ കളിക്കുന്നിടത്തോളം കാലം താന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം ഉണ്ടാകുമെന്ന് വിരാട് കോഹ്‌ലി

ബാംഗ്ലൂർ: ഐ.പി.എല്ലില്‍ കളിക്കുന്നിടത്തോളം കാലം താന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം തന്നെ ഉണ്ടാകുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ആര്‍.സി.ബി വിട്ടു പോവുന്നതിനെ കുറിച്ച്‌ ചിന്തിക്കാന്‍ പോലും തനിക്കു സാധിക്കില്ലെന്നും ടീമിൽ നിന്നു കിട്ടുന്ന സ്നേഹവും കരുതലും പറഞ്ഞറിയിക്കാനാകാത്തതാണെന്നും കോഹ്‌ലി പറഞ്ഞു.

ആര്‍.സി.ബി ക്കൊപ്പം കളിക്കാൻ തുടങ്ങിയിട്ട് ഇപ്പോള്‍ 12 വര്‍ഷമായിരിക്കുന്നു. ശരിക്കും സ്വപ്നതുല്യമായ യാത്ര തന്നെയായിരുന്നു ഇത്. ഐ.പി.എല്‍ കിരീടമെന്ന ആത്യന്തികമായ ലക്ഷ്യം ആര്‍സിബി നേടണമെന്നാണ് ഒരുപാട് പേര്‍ ആഗ്രഹിക്കുന്നത്. മൂന്നു തവണ ഞങ്ങള്‍ അതിന് തൊട്ടരികില്‍ വരെയെത്തിയെങ്കിലും കൈക്കലാക്കാനായില്ല.
ഞങ്ങൾ ആ സ്വപ്നത്തിൽ എത്തുക തന്നെ ചെയ്യും. ടീം എങ്ങനെ പെര്‍ഫോം ചെയ്താലും ഒരിക്കലും ആര്‍.സി.ബി വിട്ടു പോകില്ല. കോഹ്‌ലി പറഞ്ഞു.

2008-ലെ ആദ്യ IPL സീസണ്‍ മുതല്‍ തന്നെ കോഹ്‌ലി റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഭാഗമാണ്. ആദ്യം വെറും കളിക്കാരൻ മാത്രമായിരുന്ന താരം പിന്നീട് ടീമിൻ്റെ നായകനാവുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →