ലഡാക്ക്: ചൈനീസ് അതിക്രമങ്ങളെ നന്നായറിയുന്നവരാണ് ടിബറ്റൻ ജനത. അഭയാർത്ഥികളായി അവർ അലഞ്ഞു നടക്കേണ്ടി വന്നതിനു പിന്നിലുള്ളത് ചൈനയുടെ നിഷ്ഠൂരതകൾ തന്നെയാണ്. ചൈനീസ് പട്ടാളത്തോട് നേർക്കു നേരെ നിന്ന് കൊമ്പുകോർക്കുന്ന ഇന്ത്യൻ സൈനികരോട് ഇവിടുത്തെ ടിബറ്റൻ സമൂഹം പ്രകടിപ്പിക്കുന്ന സ്നേഹാദരങ്ങളിൽ ചൈനയോടുള്ള ഈ പകയും വെറുപ്പും കൂടി ഉണ്ടെന്നു കരുതണം.
കിഴക്കൻ ലഡാക്കിൽ ചൈനീസ് കടന്നുകയറ്റത്തെ പരാജയപ്പെടുത്തിയ ഇന്ത്യൻ സേനയുടെ കരുത്തിന് ഹൃദയപൂർവം അഭിവാദ്യമർപ്പിക്കുകയാണ് ടിബറ്റൻ ജനത.
കഴിഞ്ഞ ദിവസം ലഡാക്കിലേക്ക് പുറപ്പെട്ട സൈനിക വാഹനങ്ങൾക്ക് ടിബറ്റൻ ജനത നൽകിയ ഊഷ്മളമായ യാത്രയയപ്പിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വളരെ പെട്ടന്നാണ് തരംഗമായത്. ടിബറ്റൻ ഷാളായ
‘ഖാറ്റ’ പുതപ്പിച്ചും ട്രക്കുകളിൽ തൂവെള്ള നിറമുള്ള ആ ഷാളുകൾ കെട്ടിയുമാണ് അവർ ആശംസ നേർന്നത്..
ഇന്ത്യൻ സേനയ്ക്ക് ഹൃദയത്തിൽ തൊട്ട് അഭിവാദ്യമർപ്പിച്ച് ടിബറ്റൻ സമൂഹം
