തിരുവനന്തപുരം: കോവിഡിനൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് സര്‍ക്കാര്‍ ഇളവുകള്‍ അനുവദിക്കുന്നതെന്നും എന്നാല്‍ അക്കാരണംകൊണ്ട് ഒരു നിയന്ത്രണവും വേണ്ട എന്ന് ആരും കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എല്ലാം അടച്ചിട്ടുകൊണ്ട് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു .കോവിഡ് അവലോഹന യോഗത്തി്‌ന് ശേഷമുളള വാര്‍ത്താ സമ്മേളനത്തില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം .
സംസ്ഥാനത്ത് രോഗബാധ അതിരൂക്ഷമായി തുടരുകയാണെന്നും അടുത്ത രണ്ടാഴ്‌ചക്കാലം അങ്ങേയറ്റം നിര്‍ണ്ണായകമാണെന്നും അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വയോജനങ്ങളെ കരുതലോടെ പരിപാലിക്കണമെന്നും രോഗവ്യാപനം കൂടുകയാണെങ്കില്‍ മരണനിരക്കുയരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
കോവിഡ് രോഗത്തിനുളള വാക്‌സിന്‍ വരുന്നതുവരെ ബ്രേക്ക് ദി ചെയ്‌ന്‍ പരിപാടികളുമായി മുേന്നാട്ടുപോകണം .ഓണം ക്ലസ്‌റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതകളുണ്ട്. ഓണക്കാലത്ത് ചിലപ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ പാളിപോയിട്ടുളളതായും,സംസ്ഥാനത്തക്വാറന്‍റൈന്‍ ലംഘനം കൂടുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മാസ്‌ക്ക് ധരിക്കുന്ന കാര്യത്തില്‍ യാതൊരു വിമുഖതയും പാടുല്ലെന്നും, സംസ്ഥാനത്തെ നിലവിലെ സ്ഥിതി ആശ്വാസരകരമല്ലന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

