മലപ്പുറം : മലപ്പുറം കാളികാവ് സ്വദേശിയെ അബുദാബി കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി എൻഎംസി ഗോൾഡ് പാർക്ക് ഉടമ നജീബിനെ മകൻ നിയാസിന്റെ (27) മൃതദേഹമാണ് കടൽതീരത്ത് കണ്ടെത്തിയത്. സെപ്റ്റംബർ ഒന്നുമുതൽ നിയാസിനെ കാണ്മാനില്ലായിരുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനവുമായി ചില തർക്കങ്ങൾ നില നിന്നിരുന്നു. മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
തുടർനടപടികൾക്കായി മൃതദേഹം ബനിയാസിലെ സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയതിനു ശേഷം നാട്ടിലേക്ക് കൊണ്ടുവരും.
മാതാവ്: ഷഹർബാനു മഞ്ചേരി കുരിക്കൾ
പിതാവ്: നജീബ്
സഹോദരങ്ങൾ: നിഹാദ്, നിദ

