ബാംഗളൂരിലെ ലഹരി കടത്തു സംഘത്തിന് കേരളത്തിലെ സ്വർണക്കടത്ത് സംഭവവുമായി ബന്ധം

ബാംഗളൂരു: ബാംഗളൂരില്‍ അറസ്റ്റിലായ ലഹരി കടത്തിൽ സംഘത്തിന് കേരളത്തിലെ സ്വർണക്കടത്ത് സംഭവവുമായി ബന്ധമുണ്ടെന്ന വിവരം എൻ ഐ എ യ്ക്ക് ലഭിച്ചു. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ കെ ടി റിലീസ് ലഹരി സംഘവുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളാണ് ലഭിച്ചത്.

റമീസും ജലാലും ചേർന്നാണ് സ്വർണകടത്തിനു വേണ്ടി നിക്ഷേപകരെ സംഘടിപ്പിച്ചിരുന്നത്. രണ്ട് തരത്തിലുള്ള നിക്ഷേപമാണ് വാഗ്ദാനം ചെയ്തത്. ഒന്നാമത്തെ നിക്ഷേപ ഇടപാടിൽ വലിയ തുക ലാഭം ലഭിക്കുകയില്ല എങ്കിലും സ്വർണം പിടിച്ചാലും നിക്ഷേപകർക്ക് പണം തിരികെ ലഭിക്കും. എന്നാൽ രണ്ടാമത്തെ വിഭാഗത്തിൽ വാഗ്ദാനം ചെയ്യുന്ന ഇടപാടിൽ സ്വർണം പിടിച്ചാൽ വലിയ തുക നഷ്ടപ്പെടും പിടിച്ചില്ലെങ്കിൽ നല്ല ലാഭവും. ലഹരി കടത്ത് സംഘത്തോട് ഇത്തരം ഇടപാടുകളിൽ പണമിറക്കാൻ റമീസ് ഉപദേശിച്ചിരുന്നു.

സ്വപ്നസുരേഷ് അറസ്റ്റിലായ ദിവസം മുഹമ്മദ് അനൂപ് കേരളത്തിലേക്ക് വിളിച്ച ഫോൺവിളികളെ കുറിച്ച് എൻ ഐ എ അന്വേഷിക്കുന്നുണ്ട്. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം